കൊച്ചി: ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള ദ്വിദിന കോര്‍പറേറ്റ് ലോ ദേശീയ സെമിനാര്‍ കലൂര്‍ ഐഎംഎ ഹാളില്‍ ആരംഭിച്ചു.
ഐസിഎഐ കോര്‍പറേറ്റ് ലോ ആൻഡ് കോര്‍പറേറ്റ് ഗവേണന്‍സ് കമ്മിറ്റിയുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെബി മുന്‍ ചെയര്മാന് എം. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
ബാബു ഏബ്രഹാം കള്ളിവയലില്‍, പ്രീതി സവ്ല, ദീപ വർഗീസ്, അര്പിത് കാപ്ര, എ.എസ്. ആനന്ദ് , രൂപേഷ് രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കോര്‍പറേറ്റ് ലോയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ എ. ഗോപാലകൃഷ്ണന്, പി.ആര്. രമേഷ്, രാജ് മുല്ലിക്ക് എന്നിവര്‍ സംസാരിച്ചു.